Skip to main content

കൊച്ചി സ്വിമ്മതോണ്‍ അള്‍ട്രാ

ഇന്ത്യന്‍ നദികളിലെ ഏറ്റവും വലിയ നീന്തല്‍ മത്സരമായ, കൊച്ചി സ്വിമ്മതോണ്‍ അള്‍ട്രാ, ഏപ്രില്‍ 21, ഞായറാഴ്ച ആലുവ പെരിയാറില്‍ നടക്കും. 700 ലധികം പേര്‍ പങ്കെടുക്കുന്ന സ്വിമ്മതോണ്‍, തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് സംഘടിപ്പിക്കുന്നത്. എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗൺസിലിന്റെയും (DTPC), ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍, സാഹസിക വിനോദ സഞ്ചാരം സംഘടിപ്പിക്കുന്ന സാന്‍ടോസ് കിംഗ് (Santos King) എന്ന ടൂര്‍ കമ്പനിയും, ടീഡികെ സ്പോര്‍ട്സും (TDK Sports) ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നീന്തല്‍ താരങ്ങളെ കൂടാതെ വിദേശീയരും ഇതില്‍ പങ്കെടുക്കും.പ്രായ പരിധി ഇല്ല. ചെന്നെയില്‍ നിന്നുള്ള നാല്പത്തി അഞ്ചു ഓട്ടിസം കുട്ടികള്‍ അടങ്ങുന്ന ടീം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇതില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. 2000 സിഡ്നി ഒളിംപ്യനായ നിഷ മില്ലറ്റ് നേതൃത്വം നല്‍കുന്ന ബാംഗ്ലൂര്‍ നിഷ മില്ലറ്റ് സ്വിമ്മിങ് അക്കാദമിയുടെ 40 അംഗ സംഘവും ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേശിയതലത്തില്‍ ഇതിനോടകം പ്രശസ്തി നേടിയ 'കൊച്ചി സ്വിമ്മത്തോണ്‍ ഈവര്‍ഷം 'അള്‍ട്രാ', പത്തു മൈല്‍ ദൂരം കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്തു മൈല്‍ കൂടാതെ, 10 കി.മീ, 6 കി.മീ, 2 കി.മീ എന്നിവയും, തുടക്കകാര്‍ക്കായി 400 മീറ്റര്‍ റിവര്‍ ക്രോസ്സിങ്ങും ചേര്‍ത്തിട്ടുണ്ട്. 

 

ആലുവ ബാങ്ക് ജംഗ്ഷനു സമീപമുള്ള കടത്തുകടവില്‍ നി്ന്ന് രാവിലെ 5 മുതല്‍ ഉച്ചക്ക് 1 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇതിനായി പെരിയാര്‍ ആഡ്വവഞ്ചേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ 150 പേരടങ്ങുന്ന ക്രൂ സജ്ജരായി വരുന്നു. കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം കൂടാതെ പ്രത്യേക പരിശീലനം ലഭിച്ച കയാക്ക് ടീം, വഞ്ചികള്‍, റെസ്‌ക്യൂ ബോട്ട് എന്നിവ സഹായത്തിനു ഉണ്ടാവും.

 

നീന്തല്‍ പ്രോത്സാഹിപ്പിക്കുക, മുങ്ങി മരണങ്ങള്‍ ഒഴിവാക്കുക, കേരളത്തില്‍ നിന്ന് ഒരു ഒളിമ്പ്യനെയെങ്കിലും കണ്ടെത്തുക, ആലുവയെ എക്കോ ടൂറിസം ആൻഡ്‌ ആഡ്വഞ്ചേഴ്സ് സ്പോട്സ് ആക്കി മാറ്റുക, പുഴകളും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തുന്നത്. 

 

'കൊച്ചി സ്വിമ്മത്തോണ്‍ അള്‍ട്രാ'യില്‍ പങ്കെടുക്കുന്നതിന് റെജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട് (www.tdksports.in). കൂടുതല്‍ വിവരങ്ങള്‍ക്ക് 8089094080. 

 

date