Skip to main content
സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് കണക്കാക്കുന്നത് സംബന്ധിച്ച പരിശോധനകള്‍ക്കും നിരീക്ഷണത്തിനുമായി നിയോഗിച്ച സ്‌ക്വാഡുകള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്യുന്നു.

സ്‌ക്വാഡുകള്‍ക്കുള്ള ക്ലാസ് സംഘടിപ്പിച്ചു

 

സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് കണക്കാക്കുന്നത് സംബന്ധിച്ച പരിശോധനകള്‍ക്കും നിരീക്ഷണത്തിനുമായി നിയോഗിച്ച സ്‌ക്വാഡുകള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. മൂന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍, മൂന്ന് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍, മൂന്ന് വീഡിയോ സര്‍വൈലന്‍സ് ടീമുകള്‍, ഒരു വീഡിയോ വ്യൂവിംഗ് ടീം, ഒരു അക്കൗണ്ടിംഗ് ടീം എന്നിവയാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ സ്‌ക്വാഡുകളിലായി 2545 ഉദ്യോഗസ്ഥരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 

 

ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കു മുന്നോടിയായാണ് ക്ലാസ് സംഘടിപ്പിച്ചത്. ചട്ടലംഘനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ ക്ലാസില്‍ വിശദീകരിച്ചു. 

 

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എം. ബഷീര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജോര്‍ജ് ഈപ്പന്‍, ഫിനാന്‍സ് ഓഫീസര്‍ വി.എന്‍. ഗായത്രി തുടങ്ങിയവര്‍ പങ്കെടുത്തു.

date