Skip to main content

ലോക ഉപഭോക്തൃ അവകാശ ദിനാചരണം സംഘടിപ്പിക്കുന്നു

 

 

 

 

കൊച്ചി: ലോക ഉപഭോക്തൃ അവകാശ ദിനാചരണവും, ഉപഭോക്തൃ അവകാശങ്ങളെ സംബന്ധിച്ച് സെമിനാറും പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ്, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുമായി സഹകരിച്ച് 2024 മാർച്ച്‌ 19 ന് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ സംഘടിപ്പിക്കുന്നു.

 

ഉപഭോക്തൃ അവകാശ ദിനാചരണം, സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് കെ സുരേന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും.

 

എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ്‌ ശ്രീ ഡി.ബി ബിനു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ മെമ്പർ കെ ആർ രാധാകൃഷ്ണൻ, ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ, വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ,ആർ. രാജ രാജ വർമ, അഡ്വ. ജെ. സൂര്യ, കെ എച് അബ്ദുൽ അസിസ് എന്നിവർ പങ്കെടുക്കും.

 

പരിപാടിയോട് അനുബന്ധിച്ച് "ഇ-കൊമേഴ്സ് കാലഘട്ടത്തിലെ ഉപഭോക്തൃ സംരക്ഷണവും ആർട്ടിഫിഷ്യൽ ഇന്റലിജൻസും" എന്ന വിഷയത്തിൽ ചർച്ച ക്ലാസും കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

date