Skip to main content

ഡാക് അദാലത്ത്

കോഴിക്കോട് പോസ്റ്റേൽ ഡിവിഷന് കീഴിലെ ഡാക്ക് അദാലത്ത് 2024 മാർച്ച് 27ന് രാവിലെ 11.30ന് കോഴിക്കോട് നടക്കാവിലുള്ള പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസിൽ നടക്കും. മലപ്പുറം അടക്കമുള്ള വടക്കൻ മേഖലയിലെ ജില്ലകളിൽ നിന്നും തപാൽ മേഖലയിലെ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ അദാലത്തിൽ അറിയിക്കാം. പരാതികൾ അസിസ്റ്റന്റ് ഡയറക്ടർ (മെയിൽസ്), പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസ്,  നോർത്തേൺ റീജിയൻ, നടക്കാവ്, കോഴിക്കോട്- 673011 എന്ന വിലാസത്തിൽ മാർച്ച് 20ന് മുമ്പായി അയക്കണം. പരാതി അയക്കുന്ന കവറിന് പുറത്ത് 'ഡാക് അദാലത്ത് ' എന്ന് എഴുതിയിരിക്കണം.
 

date