Skip to main content

കെ-ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന

തിരൂർ വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള സ്‌കൂളുകളിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന മാർച്ച് 19, 21 തീയതികളിൽ തിരൂർ ജി.എം.യു.പി സ്‌കൂളിലെ സ്‌കൗട്ട് ഹാളില്‍ വെച്ച് നടത്തും. 19ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ കാറ്റഗറി ഒന്ന്, ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് നാല് വരെ കാറ്റഗറി രണ്ട്, 21ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കാറ്റഗറി മൂന്ന്, ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് നാല് വരെ കാറ്റഗറി നാല് എന്നിങ്ങനെയാണ് സർട്ടിഫിക്കറ്റ് പരിശോധന.
പരീക്ഷാർത്ഥികൾ കെ-ടെറ്റ് ഹാൾടിക്കറ്റ്, കെ-ടെറ്റ് മാർക്ക് ലിസ്റ്റ്, എല്ലാ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ( അസ്സലും പകർപ്പും) കൂടാതെ ബി.എഡ്/ഡി.എൽ.എഡ് പഠിച്ചുകൊണ്ടിരിക്കുമ്പോൾ പരീക്ഷ എഴുതിയവർ അവർ രണ്ടാം വർഷമാണ് കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിച്ചതെന്ന പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം എന്നിവയുമായി നേരിട്ട് ഹാജരാവണം.

 

ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി, ജി.എം.എച്ച്.എസ്.എസ് സി.യു കാമ്പസ് എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന മാർച്ച് 26നും 27നും തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ  വെച്ച് നടത്തും. അസ്സൽ ഹാൾടിക്കറ്റ്, എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ബി.എഡ്, ടി.ടി.സി എന്നിവയുടെ ഒറിജിനലും പകർപ്പും ഹാജരാക്കേണ്ടതാണ്. ബി.എഡ്/ ടി.ടി.സി പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി. മുൻവർഷങ്ങളിൽ  വെരിഫിക്കേഷൻ നടത്താൻ സാധിക്കാത്തവർക്കും വെരിഫിക്കേഷൻ നടത്താവുന്നതാണ്.

മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കെ-ടെറ്റ്  പരീക്ഷ വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന മാർച്ച് 21 മുതൽ 27 വരെ  രാവിലെ പത്ത് മുതൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും.
21ന് രാവിലെ പത്ത് മുതൽ കാറ്റഗറി ഒന്ന്, 23ന് കാറ്റഗറി രണ്ട്, 26ന് കാറ്റഗറി മൂന്ന് 27ന് കാറ്റഗറി നാല് എന്നിങ്ങനെയാണ് സർട്ടിഫിക്കറ്റ് പരിശോധന. പരീക്ഷാർഥികൾ കെ-ടെറ്റ് ഹാൾടിക്കറ്റ്, കെ-ടെറ്റ് മാർക്ക് ലിസ്റ്റ്, എല്ലാ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും (അസ്സലും പകർപ്പും) ഹാജരാക്കേണ്ടതാണ്. ബി.എഡ്/ ടി.ടി.സി പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി.

date