Skip to main content

പട്ടികവര്‍ഗ ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കി

ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ നാല് ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഓരോ ഗ്രൂപ്പിനും നാല് ചെണ്ട, നാല് ഇലത്താളം, രണ്ട് വീക്ക് ചെണ്ട എന്നിവയാണ് നല്‍കിയത്. ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, യു പി ശോഭ, സെക്രട്ടറി എ വി അബ്ദുല്‍ ലത്തീഫ്, ഐ ടി ഡി പി അസി. പ്രൊജക്റ്റ് മാനേജര്‍ കെ ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
 

date