Skip to main content

മതിയായ രേഖകളില്ലാത്ത പണവും വസ്തുക്കളും പിടിച്ചെടുക്കും

 

 

2024 ലെ പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം പാർലമെൻ്റ് മണ്ഡലത്തിലെ ചെലവ് നിരീക്ഷണ നടപടികളുടെ ഭാഗമായി വേണ്ടത്ര രേഖകളില്ലാതെ കണ്ടെത്തുന്ന പണവും വസ്തുക്കളും പിടിച്ചെടുക്കും.

 

പിടിച്ചെടുക്കുന്ന പണവും വസ്തുക്കളും പരിശോധിച്ചു നടപടികൾക്ക് വിധേയമായി വിട്ടു കൊടുക്കുന്നതിന് എക്സ്പെൻഡിച്ചർ മോണിറ്ററിങ് നോഡൽ ഓഫീസർ കൺവീനറും ജില്ലാ ട്രഷറി ഓഫീസർ, ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ അംഗങ്ങളായും ജില്ലാ ഗ്രീവൻസ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളതാണ്.

 

നിരീക്ഷണത്തിന്റെ ഭാഗമായി ഫ്ലയിങ് സ്ക്വാഡ് സ്റ്റാറ്റിക് സർവൈലൻസ് ടീം പിടിച്ചെടുക്കുന്ന പണവും മറ്റു മൂല്യമുള്ള വസ്തുക്കളും ട്രഷറി ചെസ്റ്റിൽ സൂക്ഷിക്കാൻ ആവശ്യമായ സജ്ജീകരണം 24 മണിക്കൂറും എറണാകുളം ജില്ലയിലെ എല്ലാ ട്രഷറികളിലും അടിയന്തിരമായി ഒരുക്കുന്നതിനുള്ള നിർദേശം ജില്ലാ ട്രഷറി ഓഫീസർക്ക് നൽകിയിട്ടുണ്ട്.

date