Skip to main content

ലോക്സഭാ തിരഞ്ഞെടുപ്പ് : ജീവനക്കാരുടെ വിവരങ്ങൾ 21നകം സോഫ്റ്റ്‌വെയറിൽ രജിസ്റ്റർ ചെയ്യണം

കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ കേന്ദ്ര-കേരള സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖല ബാങ്ക്, പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ എന്നിവയുടെ മേധാവികൾ 2024 ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവരവരുടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങൾ http://www.order.ceo.kerala.gov.in/public/institution/registration സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് രജിസ്ട്രേഷൻ നടപടികൾ മാർച്ച് 21നകം പൂർത്തീകരിക്കണം. 

 

തുടർന്ന് ജീവനക്കാരുടെ വിവരങ്ങൾ സോഫ്റ്റ് വെയറിൽ ഡാറ്റാ എൻട്രി ചെയ്‌ത്‌ സബ്‌മിറ്റ് ചെയ്യേണ്ടതും, ഇതിൻ്റെ ഹാർഡ് കോപ്പി, ഒഴിവാക്കൽ സംബന്ധിച്ച റിപ്പോർട്ട് എന്നിവ 23ന് മുമ്പായി കൊച്ചി നഗരസഭയിൽ ഹാജരാക്കണം. ഇത് സംബന്ധിച്ചുള്ള സംശയങ്ങൾക്ക് 7907409303, 9074463074 എന്നീ ഹെൽത്ത് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

ഡാറ്റാ എൻട്രി നടത്തുവാൻ വിമുഖത കാണിക്കുന്ന ഓഫീസ് മേധാവികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലാ ഇലക്ഷൻ ഓഫീസർ മുഖേന ചീഫ് ഇലക്ട്രൽ ഓഫീസക്ക് റിപ്പോർട്ട് ചെയ്യുന്നതാണെന്നും കൊച്ചി നഗരസഭ അഡീഷണൽ സെക്രട്ടറി അറിയിച്ചു.

date