Skip to main content
ഇലക്ഷൻ എക്സ്‌പെൻഡിച്ചർ മോണിറ്ററിങ് സംവിധാനത്തിന്റെ ഭാഗമായി വീഡിയോ സർവൈലൻസ്, വീഡിയോ വ്യൂയിംഗ്  ടീമുകൾക്ക്  അസി. നോഡൽ ഓഫീസർ ആർ. വിനീത്  പരിശീലനം നൽകുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ്: വീഡിയോ സർവൈലൻസ്, വീഡിയോ വ്യൂയിംഗ് ടീമുകൾക്ക് പരിശീലനം നൽകി

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷൻ എക്സ്‌പെൻഡിച്ചർ മോണിറ്ററിങ് സംവിധാനത്തിന്റെ ഭാഗമായി വീഡിയോ സർവൈലൻസ്, വീഡിയോ വ്യൂയിംഗ് ടീമുകൾക്ക് പരിശീലനം നൽകി. കളക്ടറേറ്റിലെ സ്പാർക്ക് ട്രെയിനിംഗ് ഹാളിൽ നടന്ന പരിശീലനത്തിൽ ഇലക്ഷൻ എക്സ്‌പെൻഡിച്ചർ മോണിറ്ററിങ് അസി. നോഡൽ ഓഫീസർ ആർ. വിനീത് ക്ലാസ് നയിച്ചു.

 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ വരവ് - ചെലവ് നിരീക്ഷിക്കുക, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ഷൻ എക്സ്‌പെൻഡിച്ചർ മോണിറ്ററിങ് സംവിധാനത്തിന്റെ പ്രവർത്തനം. പരിശീലന ക്ലാസിൽ നോഡൽ ഓഫീസർമാരായ വി. എൻ. ഗായത്രി, കെ.വി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

date