Skip to main content

വനിതാ സംരംഭകത്വ വികസന ഏകദിന വർക് ഷോപ്പ്

വനിതാ സംരംഭകത്വ വികസന ഏകദിന വർക് ഷോപ്പ്  സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട്ഫോർ എന്റർപ്രണർഷിപ് ഡെവലപ്മെന്റ്റ് (KIED), വനിതാ സംരംഭകത്വ വികസന ഏകദിന വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 26ന് കളമശ്ശേരിയിലുള്ള KIED ക്യാമ്പസ്സിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം. ഐഡിയ ജനറേഷൻ, ബിസിനസ് പ്ലാനിംഗ്, സ്ത്രീ ശാക്തീകരണവും സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകത്വവും, ഡിപ്പാർട്ട്മെൻ്റ് സ്കീമുകൾ തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഉൾപെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവർ http://kied.info/training-calender/ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി മാർച്ച്  25 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04842532890/2550322/9188922800.
 

date