Skip to main content
അഴുത ബ്ലോക്ക് പഞ്ചായത്തിൽ  അസ്പിറേഷണല്‍ ബ്ലോക്ക് പരിപാടിയുടെ  ഭാഗമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നിന്ന് 

ആദിവാസി ഊരുകളില്‍ ദ്വിദിന ദന്തല്‍ ക്യാമ്പ് സംഘടിപ്പിച്ചു

അഴുത ബ്ലോക്ക് പഞ്ചായത്തിൽ  അസ്പിറേഷണല്‍ ബ്ലോക്ക് പരിപാടിയുടെ  ഭാഗമായി  ആദിവാസി ഊരുകളില്‍ ദ്വിദിന ദന്തല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പളിയക്കുടി, മന്നാക്കുടി, വഞ്ചിവയല്‍, സത്രം എന്നീ ആദിവാസി ഊരുകളിലെ ജനങ്ങളാണ്് ക്യാമ്പ് പ്രയോജനപ്പെടുത്തിയത്.  കോട്ടയം മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസര്‍ ഡോ. ഷിബു തോമസ് സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ പത്തംഗ സംഘം 150 ഓളം പേര്‍ക്ക് രോഗനിര്‍ണ്ണയം നടത്തി ചികിത്സ ലഭ്യമാക്കി.

ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ്, സബ് കളക്ടര്‍ ഡോ. അരുണ്‍.എസ്. നായര്‍ , ഡെപ്യൂട്ടി കളക്ടര്‍ ഡോ. പ്രിയന്‍ അലക്‌സ് റെബെല്ലോ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍. വെളളയ്യന്‍, പീരുമേട് തഹസില്‍ദാര്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പിലെ ഫെസിലിറ്റേറ്റര്‍മാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ചിത്രം :അഴുത ബ്ലോക്ക് പഞ്ചായത്തിൽ  അസ്പിറേഷണല്‍ ബ്ലോക്ക് പരിപാടിയുടെ  ഭാഗമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നിന്ന് 

 

date