Skip to main content

വനം വകുപ്പില്‍ വാച്ചര്‍: സര്‍ട്ടിഫിക്കറ്റ് പരിശോധന 24 മുതല്‍

 

ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ്വ് വാച്ചര്‍/ ഡിപ്പോ വാച്ചര്‍ തസ്തികയിലേക്ക് (കാറ്റഗറി നം. 354/16) 2018 ഓഗസ്റ്റ് 20ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും സര്‍ട്ടിഫിക്കറ്റ് പരിശോധനയും സെപ്തംബര്‍ 24, 25, 26, 27 തീയതികളില്‍ രാവിലെ എട്ട് മുതല്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കട്ടപ്പനയിലുള്ള  ഇടുക്കി ജില്ലാ ഓഫീസില്‍ നടത്തുന്നു. അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജനനതീയതി, യോഗ്യത, ജാതി, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖ, മറ്റ് അവകാശ വാദങ്ങള്‍ ഉണ്ടെങ്കില്‍ അത് തെളിയിക്കുന്നതിനുള്ള പ്രമാണങ്ങള്‍, ഈ തസ്തികയുടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിക്ക് മുമ്പ് ബിരുദം നേടിയിട്ടില്ലെന്ന് തെളിയിക്കുന്ന ഒരു സത്യപ്രസ്താവന കൂടി തങ്ങളുടെ വണ്‍ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യേണ്ടതും പ്രമാണങ്ങളും അസ്സലും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ് എന്നിവയുമായി ശാരീരിക അളവെടുപ്പിനും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കുമായി കൃത്യസമയത്ത് തന്നെ ഹാജരാകേണ്ടതുമാണെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.

date