Skip to main content

ലോക്‌സഭ തിരഞ്ഞെടുപ്പ് എം.സി.എം.സി പ്രവര്‍ത്തനം മാതൃകാപരമെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകന്‍

ജില്ലയില്‍ മാധ്യമനിരീക്ഷണത്തിനും സര്‍ട്ടിഫിക്കേഷനുമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ നേതൃത്വത്തില്‍ കലക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന എം.സി.എം.സി സെല്ലിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് സംവിധാനങ്ങള്‍ വിലയിരുത്തിയ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകന്‍ ഡോ. എ. വെങ്കിടേഷ് ബാബു. ടി.വി. ചാനലുകള്‍, നവമാധ്യമങ്ങള്‍, അച്ചടിമാധ്യമങ്ങള്‍, റേഡിയോ ഉള്‍പ്പെടെ സമഗ്രമായി വിലയിരുത്തുന്നത് വഴി ചിലവ് തിട്ടപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവും പരിശോധിക്കാനാകുന്നു. ഇതോടൊപ്പം സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും എല്ലാത്തരം പരസ്യങ്ങള്‍ക്കും നിയമാനുസൃത അനുമതിയും നല്‍കുകയാണ്. ഇതുവഴിയും തിരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പാക്കാനാകുന്നു. മുഴുവന്‍ സമയ നിരീക്ഷണം സെല്ലില്‍ നിര്‍വഹിക്കുന്നത് കുറ്റമറ്റ രീതിയിലാണ്. തിരഞ്ഞെടുപ്പ് ദിവസംവരെ കൃത്യമായ പ്രവര്‍ത്തനം ഉറപ്പ്‌വരുത്തുണമെന്ന നിര്‍ദേശവും നല്‍കി.

ജില്ലാ വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, എ. ഡി. എം സി. എസ്. അനില്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, എം.സി.എം.സി മെംബര്‍ സെക്രട്ടറി ഡോ. രമ വി., ഒബ്‌സര്‍വര്‍മാരുടെ നോഡല്‍ ഓഫീസര്‍ ബാബുരാജ്, മീഡിയ നോഡല്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ ജി. ആര്‍. ശ്രീജ, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. ജി. ആരോമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എക്‌സപന്‍ഡിച്ചര്‍ ഒബ്‌സര്‍വറുടെ കാര്യാലയം-പൊതുമരാമത്ത് റസ്റ്റ് ഹൗസ്. ഫോണ്‍ - 7012695418. ഇ-മെയില്‍ exobkollam18@gmail.com

date