Skip to main content

ലഹരി വിരുദ്ധ ക്യാമ്പസ് ക്യാമ്പയിന്‍

    കണ്ണൂര്‍ ഫെസ്റ്റും, കണ്ണൂര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായി ക ണ്ണൂര്‍ പൊലീസ് മൈതാനിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്‌കൂള്‍-കോളേജ് ക്യാമ്പസുകളെ ലഹരി വിമുക്തമാക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജ് ടി ഇന്ദിര അധ്യക്ഷയായി.  വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് കെ ബൈജു നാഥ്, ഫാമിലി കോര്‍ട്ട് ജഡ്ജ് എന്‍ ആര്‍ കൃഷ്ണകുമാര്‍, സബ് ജഡ്ജ് സി സുരേഷ് കുമാര്‍, കണ്ണൂര്‍ ഡി വൈ എസ്  പി പി പി സദാനന്ദന്‍, കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ സി കൃഷ്ണന്‍, കണ്ണൂര്‍ ഫെസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ പി ഒ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂര്‍ ഫെസ്റ്റിന്റെ സംഭാവനായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് എക്‌സിബിഷന്‍ ഡയറക്ടര്‍ എ കെ നായര്‍ കൈമാറി.

date