Skip to main content

നാമനിർദ്ദേശ പത്രിക സമർപ്പിച്ചവരുടെ വിവരങ്ങൾ 

 

എറണാകുളം മണ്ഡലം

ഷൈൻ കെ ജെ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - മാർക്സിസ്റ്റ്), ടെസ്സി  (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - മാർക്സിസ്റ്റ്), സിറിൽ സ്കറിയ (സ്വതന്ത്രൻ), ബ്രഹ്മകുമാർ (സോഷ്യൽ യൂണിറ്റി സെൻ്റർ ഓഫ് ഇന്ത്യ - കമ്മ്യൂണിസ്റ്റ്) എന്നിവർ  എറണാകുളം ലോക് സഭാ മണ്ഡലം വരണാധികാരിയും ജില്ലാകളക്ടറുമായ എൻ എസ് കെ ഉമേഷ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 

ഷൈൻ കെ ജെ മൂന്ന് സെറ്റ് പത്രിക വീതവും ടെസ്സി രണ്ട് സെറ്റ് പത്രികയും ബ്രഹ്മകുമാർ ഒരു സെറ്റ് പത്രികയും സമർപ്പിച്ചു. സിറിൽ സ്കറിയ മാർച്ച് 28 ന് സമർപ്പിച്ചത് കൂടാതെ ഒരു സെറ്റ് പത്രിക കൂടി ബുധനാഴ്ച (മാർച്ച് 3) വരണാധികാരിക്ക് മുമ്പാകെ സമർപ്പിച്ചു.  

ചാലക്കുടി മണ്ഡലം

ബെന്നി ബെഹനാൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), അനിൽകുമാർ സി ജി  (ഭാരത് ധർമജന സേന - ബിഡിജെസ്), ഉണ്ണി കൃഷ്ണൻ (ഭാരത് ധർമജന സേന - ബിഡിജെസ്), റോസിലിൻ ചാക്കോ (ബഹുജൻ സമാജ് പാർട്ടി) എന്നിവർ  ചാലക്കുടി ലോക് സഭാ മണ്ഡലം വരണാധികാരിയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ ആശാ സി എബ്രഹാം മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ബെന്നി ബെഹനാൻ മൂന്ന് സെറ്റ് പത്രിക വീതവും അനിൽകുമാർ സി ജി, റോസിലിൻ ചാക്കോ എന്നിവർ ഓരോ സെറ്റ് പത്രിക വീതമാണ് സമർപ്പിച്ചത്. ഉണ്ണി കൃഷ്ണൻ ഏപ്രിൽ 2 ന് സമർപ്പിച്ചത് കൂടാതെ ഒരു സെറ്റ് പത്രിക കൂടി ബുധനാഴ്ച (മാർച്ച് 3) വരണാധികാരിക്ക് മുമ്പാകെ സമർപ്പിച്ചു.

date