Skip to main content

ചാലക്കുടി മണ്ഡലം:  11 സ്ഥാനാർത്ഥികൾ മത്സര രംഗത്ത്

 

സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചു

ലോക്സഭ തിരഞ്ഞെടുപ്പിൽ  ചാലക്കുടി മണ്ഡലത്തിൽ 11 സ്ഥാനാർത്ഥികൾ മത്സര രംഗത്ത്. സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നം മണ്ഡലം വരണാധികാരിയും ജില്ലാ മജിസ്ട്രേറ്റുമായ ആശാ സി. എബ്രഹാം അനുവദിച്ചു. ഭാരത് ധർമ്മജന സേനയുടെ ഡമ്മി സ്ഥാനാർത്ഥിയായിരുന്ന അനിൽകുമാർ സി.ജി പത്രിക പിൻവലിച്ചതോടെയാണ് അന്തിമ പട്ടിക 11 ആയത്.

സ്ഥാനാർത്ഥികളുടെ പേര്, പാർട്ടി, ചിഹ്നം ചുവടെ

1.ബെന്നി ബഹനാൻ- ഇന്ത്യൻ നാഷണൽ കോൺഗ്രസ് -  കൈപ്പത്തി 
 2.പ്രൊഫ. സി രവീന്ദ്രനാഥ് - കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ  (മാർക്സിസ്റ്റ്) - ചുറ്റിക അരിവാൾ നക്ഷത്രം 
3. റോസിലിൻ ചാക്കോ - ബഹുജൻ സമാജ് പാർട്ടി - ആന 
 4. കെ.എ ഉണ്ണികൃഷ്ണൻ -  ഭാരത് ധർമ്മജന സേന - കുടം 
5. അഡ്വ. ചാർലി പോൾ - ട്വന്റി 20 പാർട്ടി - ഓട്ടോറിക്ഷ 
6. ഡോ. എം. പ്രദീപൻ - സോഷ്യലിസ്റ്റ് യൂണിറ്റി സെൻ്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്‌റ്റ്)-   ബാറ്ററി ടോർച്ച് 
7. അരുൺ എടത്താടൻ - സ്വതന്ത്രൻ - ഗ്യാസ് സിലിണ്ടർ   
8. ടി.എസ് ചന്ദ്രൻ - സ്വതന്ത്രൻ - ലക്കോട്ട് 
9. ജോൺസൺ കെ. സി - സ്വതന്ത്രൻ -  അലമാര 
10. ബോസ്കോ കളമശ്ശേരി - സ്വതന്ത്രൻ - ക്യാമറ
11. സുബ്രൻ കെ.ആർ - സ്വതന്ത്രൻ - കളർ ട്രേയും ബ്രഷും

date