Skip to main content

മറ്റ് ജില്ലക്കാരായ ഉദ്യോഗസ്ഥർക്ക് ഏപ്രിൽ12 വരെ ഫോം 12 നൽകാം

 

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം ജില്ലയിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള മറ്റ് ജില്ലക്കാരായ ഉദ്യോഗസ്ഥരിൽ നിന്നും ഏപ്രിൽ ഒൻപത്  മുതൽ 12ന് വൈകിട്ട് അഞ്ച് വരെ  ജില്ലയിലെ ഏഴ് താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലെ റിസപ്ഷൻ സെന്ററിലും ഫോം 12 ആപ്ലിക്കേഷൻ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

അപേക്ഷയോടൊപ്പം പോസ്റ്റിംഗ് ഓർഡർ, ഇലക്ഷൻ തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പും  സമർപ്പിക്കണം. ernakulam.nic.in/election-2024 എന്ന വെബ്സൈറ്റിൽ നിന്നും ഫോം 12 ഡൗൺലോഡ് ചെയ്യാം. 11,028 ഉദ്യോഗസ്ഥരെയാണ് ഇലക്ഷൻ ഡ്യൂട്ടിക്കായി ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്. ഇതിൽ 2909 പേർ മറ്റ്  ജില്ലക്കാരാണ്.

date