Skip to main content

26ലെ നിര്‍മ്മല്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഏപ്രില്‍ 27-ന്

 

 ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 26.04.2024-ന് (വെള്ളിയാഴ്ച) പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അന്നേ ദിവസം നടക്കേണ്ടിയിരുന്ന നിര്‍മ്മല്‍ (NR-377) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്   തെരഞ്ഞെടുപ്പിന്റെ
 പിറ്റേ ദിവസം 27.04.2024(ശനിയാഴ്ച) ഉച്ചയ്ക്ക് രണ്ടു മണിക്ക് നടത്തുമെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍ എസ്.എബ്രഹാം റെന്‍ അറിയിച്ചു. 

സി.എഫ്.ദിലീപ്കുമാര്‍
പബ്ലിസിറ്റി ഓഫീസര്‍
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്

date