Skip to main content

തിരഞ്ഞെടുപ്പ് ചെലവ്: കണക്ക് രേഖപ്പെടുത്താൻ പരിശീലനം നൽകി

 

എറണാകുളം, ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾക്കും ഏജൻ്റുമാർക്കും തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ തയ്യാറാക്കുന്നത് സംബന്ധിച്ച് പരിശീലനം നൽകി. ചെലവ് നിരീക്ഷണ വിഭാഗം അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ആർ.വിനീതാണ് പരിശീലനം നൽകിയത്. 

എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ ചെലവ് വിഭാഗം നിരീക്ഷകൻ പ്രമോദ് കുമാർ, നോഡൽ ഓഫീസർ വി.എൻ ഗായത്രി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. കളക്ടറേറ്റ് ട്രെയിനിംഗ് ഹാളിൽ നടന്ന പരിശീലനത്തിൽ രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ ഏജൻ്റുമാർ പങ്കെടുത്തു. 

ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാൻ കഴിയുന്ന തുക, തിരഞ്ഞെടുപ്പ് ചെലവുകൾ രേഖപ്പെടുത്തേണ്ട വിധം, കൃത്യമായ ചെലവുകൾ രേഖപ്പെടുത്തിയില്ലെങ്കിൽ നേരിടേണ്ട നടപടികൾ തുടങ്ങിയവയെ കുറിച്ച് ഏജൻ്റുമാർക്ക് പരിശീലനം നൽകി.

ഏപ്രിൽ 11,18,23 തീയതികളിൽ എറണാകുളം ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥികളുടെയും 12,17,24 തീയതികളിൽ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാർഥികളുടെയും തിരഞ്ഞെടുപ്പ് ചെലവുകളുടെ രജിസ്റ്ററുകൾ ചെലവ് വിഭാഗം നിരീക്ഷകരുടെ നേതൃത്വത്തിൽ പരിശോധിക്കും.

date