Skip to main content

ലോകസഭ തിരഞ്ഞെടുപ്പ്: ഇ.വി.എം. വിതരണം ഇന്ന്

ആലപ്പുഴ: ഏപ്രിൽ 26-ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇ.വി.എം.) വിതരണം ഇന്ന്(ഏപ്രിൽ 13) കളക്ടറേറ്റിൽ ജില്ല കളക്ടർ അലക്സ് വർഗീസ് നിർവ്വഹിക്കും. വിതരണം രാവിലെ 7.30 ക്ക് ആരംഭിക്കും. റാൻഡമൈസേഷൻ പൂർത്തിയാക്കിയ ഇ.വി.എമ്മുകളാണ്
കലക്ടറേറ്റിൽ നിന്ന് എ.ആർ.ഒ.മാർക്ക് കൈമാറുന്നത്. വിതരണം ചെയ്യുമ്പോൾ തന്നെ എ.ആർ.ഒ.മാർ ഇ.എം.എസ്. സോഫ്റ്റ്‌വെയറിൽ സ്റ്റോക്ക് ടേക്കിങ്ങിൽ രജിസ്റ്റർ ചെയ്തതിനു ശേഷമാണ് വിതരണ കേന്ദ്രങ്ങളിലെ സ്റ്റോങ്ങ് റൂമുകളിലേക്ക് ഇവ കൊണ്ടുപോകുന്നത്. ബാലറ്റ് പേപ്പർ സെറ്റ് ചെയ്യുന്ന ഇ.വി.എം. കമ്മീഷനിങ് പ്രക്രിയയിൽ ഇത്തരത്തിൽ വിതരണം ചെയ്ത ഇ.വി.എമ്മുകൾ ഉപയോഗിക്കും. അതേ ഇ.വി.എം.കളാണ് പോളിംഗ് ബൂത്തിൽ എത്തിക്കുകയും ചെയ്യുന്നത്.

(പി.ആര്‍./എ.എല്‍.പി./755)

date