Skip to main content

ലോക്സഭ തിരഞ്ഞെടുപ്പ്; ജില്ലയിൽ ബാലറ്റ് വിതരണം തുടങ്ങി

ആലപ്പുഴ: ഏപ്രിൽ 26-ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആലപ്പുഴ, മാവേലിക്കര ലോക്സഭ മണ്ഡലങ്ങളിലെ വിവിധ ബാറ്റുകളുടെ വിതരണം ആരംഭിച്ചു.  ഇ.വി.എമ്മിൽ ഉപയോഗിക്കാനുള്ള ബാലറ്റ്, ടെൻഡേഡ് ബാലറ്റ്, പോസ്റ്റൽ ബാലറ്റ് എന്നിവയാണ് ജില്ല വരണാധികാരി ജില്ല കളക്ടർ അലക്സ് വർഗീസിൻ്റെ നേതൃത്വത്തിൽ
ഉപവരണാധികാരികൾക്ക് വിതരണം ചെയ്തത്. മാവേലിക്കര മണ്ഡലം വരണാധികരി എ.ഡി.എം. വിനോദ് രാജും സന്നിഹിതനായിരുന്നു.

ആലപ്പുഴ മണ്ഡലത്തിൽ ആകെ 20,000 പോസ്റ്റൽ ബാലറ്റുകളും 28,500 ഇ.വി.എം., ടെൻഡേഡ് ബാലറ്റ് പേപ്പറുമാണുള്ളത്. ഒരു പോളിംഗ് ബൂത്തിൽ 20 ടെൻഡേഡ് ബാലറ്റുകളാണുള്ളത്. ഇവ എല്ലാ എ.ആർ.ഒ.മാർക്കും കൈമാറ്റം ചെയ്തു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജി.എസ്. രാധേഷ്, സീനിയര്‍ സൂപ്രണ്ട് എസ്. അന്‍വര്‍, തിരഞ്ഞെടുപ്പ് ജൂനിയര്‍ സൂപ്രണ്ട് ടി.എ. ഗ്ലാഡ്വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date