Skip to main content

ജല വിതരണത്തിന് പെരുമാറ്റച്ചട്ടം തടസ്സമാകില്ല

ജലക്ഷാമം നേരിടുന്ന മലപ്പുറം ജില്ലയില്‍ തദ്ദേശസ്ഥാപനങ്ങളുള്‍പ്പടെ നടത്തുന്ന ജലവിതരണ പദ്ധതികള്‍ക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമാകില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് തീരുമാനം. ഇത് പ്രക്രാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കും മറ്റും അതത് മേഖലകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനാവും.

 

date