Skip to main content

സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനം

കിലെ ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാന സംഘടിത/അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയിലെ  അംഗങ്ങളുടെ മക്കൾക്കും ആശ്രിതർക്കും പരിശീലനം നൽകും. 10 മാസം ദൈർഘ്യമുളളതാണ് കോഴ്സ്. ബീഡി- ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ക്ഷേമനിധി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ചേരാൻ ആഗ്രഹിക്കുന്ന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങളുടെ ബിരുദധാരികളായ മക്കൾ/ ആശ്രിതർ ക്ഷേമ ബോർഡിൽ നിന്നും വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 20 ആണ്. വെബ്‍സൈറ്റ് : www.kile.kerala.gov.in. ഫോൺ: 7907099629.

 

date