Skip to main content

ലോക്‌സഭാ തിരഞ്ഞെടുപ്പ് : പരിശീലന വേദിയിൽ മാറ്റം

**ജീവനക്കാർ മലയിൻകീഴ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹാജരാകണം

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ജോലികൾക്കായി കാട്ടാക്കട നിയോജക മണ്ഡലത്തിൽ നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് ഏപ്രിൽ 15ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ (ഹാൾ നം. 1 & ഹാൾ നം. 2) വച്ച് രണ്ടാംഘട്ട പരിശീലനത്തിന് അറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ജീവനക്കാർ അന്നേ ദിവസം അതത് ബാച്ചുകളിൽ മലയിൻകീഴ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ (ഹാൾ നം. 1 & ഹാൾ നം. 2) പരിശീലനത്തിന് ഹാജരാകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date