Skip to main content
വീട്ടിൽ നിന്ന് വോട്ട്, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ തുടക്കമായി

വീട്ടിൽ നിന്ന് വോട്ട്, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ തുടക്കമായി

ആലപ്പുഴ: 85 വയസ്സിനുമേൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷി വോട്ടർമാർക്കുo വീട്ടില്‍ തന്നെ വോട്ടു രേഖപ്പെടുത്തുന്നത്തിനു ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ തുടക്കമായി. ആലിശ്ശേരി ലത്തേരിപറമ്പിൽ എം. അബ്ദുൽ റഹീമിന്റെ വീട്ടിലെത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്കൊപ്പം ജില്ല തിരഞ്ഞെടുപ് ഓഫീസറും ജില്ല കളക്ടറുമായ അലക്സ് വർഗീസും ഉണ്ടായിരുന്നു. നേരത്തെ ബൂത്ത് ലെവൽ ഓഫീസർമാർ മുഖാന്തിരം ഫാറം 12 ഡി യിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും അംഗീകാരം ലഭിച്ചിട്ടുള്ളതുമായ 85 വയസ്സിനുമേൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷി വോട്ടർമാർക്കുമാണ് വീട്ടിൽ തന്നെ വോട്ട് ചെയ്യാൻ സാധിക്കുക. ഇതിനായി ജില്ലയില്‍ മൈക്രോ ഒബ്‌സര്‍വര്‍, സ്‌പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥന്‍, സിവില്‍ പോലിസ് ഓഫീസര്‍, ക്യാമറാമാന്‍ എന്നിവര്‍ അടങ്ങിയ 101 സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ ഏപ്രില്‍   25 വരെ ഗൃഹ സന്ദര്‍ശനം നടത്തി മേല്‍പ്പറഞ്ഞ പ്രകാരമുള്ള 85 വയസ്സിനുമേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷി വോട്ടര്‍മാര്‍ക്കും ഭവനങ്ങളില്‍ വച്ച് തന്നെ വോട്ട് രേഖപ്പെടുന്നതിനുള്ള അവസരം ഒരുക്കും.

date