Skip to main content

ചാലക്കുടി മണ്ഡലത്തിലെ സ്ട്രോം റും, വോട്ടെണ്ണൽ കേന്ദ്രം സജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു

 

ലോക് സഭ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്റെ വരുന്ന നിയമസഭാ മണ്ഡലങ്ങളായ 069 കൈപ്പമംഗലം, 072 ചാലക്കുടി, 073 കൊടുങ്ങലൂർ, 074 പെരുമ്പാവൂർ, 075 അങ്കമാലി, 076 ആലുവ, 084 കുന്നത്തുനാട് എന്നിവയുടെ ആലുവ യു.സി കോളേജിലെ വോട്ടേണ്ണൽ കേന്ദ്രങ്ങളിൽ താഴെ പറയുന്ന സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ട്യൂബ് ലൈറ്റുകൾ, ഫാനുകൾ, മൈക്കുകൾ, സൗണ്ട് സിസ്റ്റം, എയർ കൂളർ, ജനറേറ്ററുകൾ തുടങ്ങിയവയും, ബാരിക്കേഡ്, ടർപ്പായ പന്തൽ, ടിൻഷീറ്റ് പന്തൽ, തുണി പന്തൽ, തടികൊണ്ടുള്ള തട്ട്, അറേബ്യൻ ടെൻ്റ്, റെഡ് കാർപ്പറ്റ്, വോട്ടെണ്ണൽ ഹാൾ ക്രമീകരണം, ആവശ്യമായ മേശകൾ, കസേരകൾ എന്നിവ ക്രമീകരിക്കുന്നത് ഉൾപ്പെടെ മേൽപറഞ്ഞ നിർമ്മാണ പ്രവർത്തനങ്ങൾ (നിബന്ധനകൾക്കു വിധേയമായി) സിവിൽ, ഇലക്ട്രിക്കൽ പ്രവർത്തികൾക്ക് പ്രത്യേകം മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചു. എല്ലാ രീതിയിലുമുള്ള നികുതികളുൾപ്പെടെയാണ് നിരക്കുകൾ രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിനു മുകളിൽ ലോക് സഭ പൊതു തിരഞ്ഞെടുപ്പ്-2024 ക്വട്ടേഷൻ 011 ചാലക്കുടി കൗണ്ടിംഗ് സെൻ്റർ എന്നു രേഖപ്പെടുത്തണം. അപേക്ഷകൾ ഏപ്രിൽ 19 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 നകം ആലുവ താലൂക്ക് ഓഫീസ് ഇലക്ഷൻ വിഭാഗത്തിൽ സൂക്ഷിച്ചിട്ടുള്ള ക്വട്ടേഷൻ ഡ്രോപ് ബോക്സിൽ നിക്ഷേപിക്കണം. ക്വട്ടേഷനുകൾ സമർപ്പിക്കുന്ന സ്ഥാപനം/ വ്യക്തി നിരതദ്രവ്യമായി 1000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് തഹസിൽദാർ, ആലുവ എന്ന പേരിൽ ചേർത്ത് നൽകണം. ജി.എസ്.ടി നമ്പർ, പാൻ കാർഡ് നമ്പർ എന്നിവയും ഉൾക്കൊള്ളിച്ച് നൽകണം. 

നിർമ്മാണ/വാടകയ്ക്കു നൽകൽ വ്യവസ്ഥകൾ താലൂക്ക് ഇലക്ഷൻ വിഭാഗത്തിൽ നിന്നും അറിയാം. ദർഘാസിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ തുകയ്ക്ക് ക്വട്ടേഷൻ നൽകിയിട്ടുള്ള സ്ഥാപനം താഴെ ചേർത്തിരിക്കുന്ന വ്യവസ്ഥകൾ പൂർണ്ണമായി പാലിച്ച് ജോലികൾ പൂർത്തീകരിക്കുവാൻ ബാദ്ധ്യസ്ഥരായിരിക്കും. ലഭിക്കുന്ന ദർഘാസുകൾ ഏപ്രിൽ 19 ഉച്ചകഴിഞ്ഞ് 3 ന് ക്വട്ടേഷൻ നൽകിയവരുടേയോ/ അധികാരപ്പെടുത്തിയിരിക്കുന്നവരുടേയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതും. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള വ്യക്തി/ സ്ഥാപനത്തിന് ക്വട്ടേഷൻ ഉറപ്പിക്കുന്നതും, ക്വട്ടേഷൻ ലഭിക്കുന്ന സ്ഥാപനം/ വ്യക്തി അന്ന് തന്നെ (ഏപ്രിൽ 19 ന് ) തഹസിൽദാർ മുമ്പാകെ നേരിട്ട് സമ്മതപത്രം സമർപ്പിക്കണ്ടതുമാണ്. അല്ലാത്ത പക്ഷം തൊട്ടുടുത്ത നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥാപനം/ വ്യക്തിയ്ക്ക് ജോലികൾക്കുള്ള അനുമതി നൽകും.

പൂർത്തീകരിക്കേണ്ട ജോലികൾ/ നൽകേണ്ട വസ്‌തുക്കൾ/വ്യവസ്ഥകൾ ചുവടെ

1. കൗണ്ടിംഗ് ഹാളിൽ കുറഞ്ഞത് എട്ടടി ഉയരത്തിൽ സ്റ്റാൻഡേർഡ് പാറ്റേണിൽ ഉള്ള എം.എസ് ഫ്രെയിം കൊണ്ടുള്ള മെറ്റൽ പൈപ്പ് ട്രസ് ഉപയോഗിച്ച് മെറ്റൽ പോസ്റ്റുകളിൽ ബന്ധിപ്പിച്ച് നല്ല ഉറപ്പോടുകൂടിയ ടെംപററി പാർട്ടീഷൻ ചെയ്യേണ്ടതാണ്.

2. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആവശ്യമായ പന്തലുകൾ, കൗണ്ടറുകൾ, കൂടാരങ്ങൾ തുടങ്ങിയവയിൽ ആവശ്യമായ പന്തലുകളിലും ഹാളുകളിലും മറ്റും 600 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ കുറയാതെ കൗണ്ടറുകൾ ക്യാൻവാസ് തുണി/ബോർഡുകൾ ഉപയോഗിച്ച് നിർമ്മിച്ച് മധ്യത്തിലൂടെ പ്രവേശനത്തി നാവശ്യമായ വഴി തിരിച്ച് തറയിൽ പരവതാനി വിരിക്കണം. ആവശ്യമായ മേശകൾ (വിരിപ്പിട്ടത്) കസേരകൾ എന്നിവ നിരത്തണം. ഇപ്രകാരം തന്നെ അനുബന്ധമായി പോളിംഗ് ഉദ്യോഗസ്ഥർക്ക് ഇരിക്കുന്നതിനുള്ള ക്യൂബിക്കിളുകളും നിർമ്മിച്ച് പരവതാനി വിരിച്ച് ആവശ്യമായ കസേരകൾ നിരത്തണം.

3. വൈദ്യസഹായസംഘം, ഫയർ ആന്റ് റസ്ക്യൂ ഭക്ഷണശാല, അന്വേഷണം, മറ്റ് ആവശ്യം എന്നിവയ്ക്കാവശ്യമായ കൗണ്ടറുകൾ നിർമ്മിക്കണം.

4. വോട്ടിംഗ് യന്ത്രം സൂക്ഷിപ്പ് കേന്ദ്രത്തിൽ നിന്നും എണ്ണൽ കേന്ദ്രത്തിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമായി എത്തിക്കുന്നതിനു ആവശ്യമായ വീതിയിൽ ഇരട്ട വേലിയോടുകൂടിയ വഴി നിർമ്മിക്കണം. തറയിൽ പരവതാനി വിരിക്കണം.

 5. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ 'എണ്ണൽ ഹാൾ' തറ നിരപ്പിൽ നിന്നും 5 അടി ഉയരത്തിൽ ഹാർഡ് ബോർഡ് കൊണ്ടും തുടർന്ന് മുകളിലേക്ക് മേൽക്കൂര വരെയുള്ള ഭാഗം ഇരുമ്പു തൂണുകളാലും നിർമ്മിക്കണം. ഹാളിനകത്ത് ആവശ്യമായ മേശകളും (വിരിയടക്കം) കസേരകളും നിരത്തണം.

6. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ റിട്ടേണിംഗ് ഓഫീസർക്ക് ആവശ്യമായ മേശ (വിരിയടക്കം) VIP കസേര, തിരഞ്ഞെടുപ്പ നിരീക്ഷകർക്ക് പ്രത്യേകം ക്യാബിൻ നിർമ്മിച്ച് മേശ (വിരിയടക്കം) VIP കസേര എന്നിവ ക്രമീകരിക്കണം.

7. വോട്ടിംഗ് യന്ത്രസൂക്ഷിപ്പ കേന്ദ്രവും പരിസരവും പോലീസിൻ്റെയും വരണാധികാരിയുടെയും നിർദ്ദേശാനുസരണം രാത്രി ആവശ്യത്തിനായി ട്യൂബ് ലൈറ്റുകൾ, സി.എഫ് ലൈറ്റകൾ, ഹാലജൻ ലൈറ്റുകൾ എന്നിവ ക്രമീകരിക്കുന്നതിനും പോലീസ് സേനാംഗങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയ്ക്കാവശ്യമായ പെഡസ്‌റ്റൽ ഫാനുകൾ എന്നിവ നൽകണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കാവശ്യമായ സൗണ്ട് സിസ്റ്റം നൽകണം. ഇപ്രകാരം ഏറ്റെടുക്കുന്ന നിർമ്മാണപ്രവൃത്തികൾ നിഷ്ക്കർഷിക്കുന്ന നിലവാരത്തിൽ പ്രവർത്തികൾ നിർദ്ദേശപ്രകാരം സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതാണ്. പന്തലുകൾ, കൗണ്ടറുകൾ, ക്യാബിനുകൾ, വോട്ടെണ്ണൽ ഹാൾ എന്നിവകളുടെ നിർമ്മാണം ഏതു ഘട്ടത്തിലും ഇലക്ഷൻ ഒബ്‌സർവർ/ ജില്ലാ വരണാധികാരി/ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എന്നിവരുടെ നിയന്ത്രണത്തിലായിരിക്കും. ദർഘാസ് അംഗീകരിക്കപ്പെട്ട സ്ഥാപനം/ സ്ഥാപനങ്ങൾക്ക് അതു സംബന്ധിച്ച് വർക്ക് ഓർഡർ നൽകുന്നതും ഏറ്റെടുത്ത പ്രവൃത്തികൾ ഉത്തരവാദിത്വത്തോടെയും കുറ്റമറ്റ രീതിയിലും പൂർത്തീകരിക്കുമെന്ന് ഒരു സത്യവാങ്‌മൂലം സ്ഥാപന ഉടമ ഒപ്പിട്ടു നൽകേണ്ടതാണ്. ക്വട്ടേഷൻ ലഭിച്ച വ്യക്തി/സ്ഥാപനം മറ്റു വ്യക്തികൾക്ക് ഉപകരാറുകൾ നൽകുവാൻ പാടില്ല. ക്വട്ടേഷൻ ലഭിച്ച വ്യക്തി/സ്ഥാപനം ഈ ഓഫീസിൽ നിന്നും നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമായ സ്ഥലത്തും സമയത്തും മേൽപ്പറഞ്ഞ ക്രമീകരണങ്ങൾ വീഴ്ച കൂടാതെ ഇലക്ഷൻ അടിയന്തര സ്വഭാവം പരിഗണിച്ച് ഏർപ്പെടുത്തേണ്ടതാണ്. കരാർ വ്യവസ്ഥകൾക്ക് അനുസൃതമായി കൃത്യസമയത്ത് ക്രമീകരണങ്ങൾ നടത്തുന്നതിൽ വീഴ്ച സംഭവിച്ചാൽ ജോലി മറ്റൊരാളെ ഏൽപ്പിക്കുന്നതും ആയതിൽ സംഭവിക്കുന്ന നഷ്ടം ക്വട്ടേഷൻ നൽകിയ കക്ഷിയിൽ നിന്നും ഈടാക്കുന്നതുമാണ്. ഫണ്ടുകൾ കളക്ടറേറ്റിൽ നിന്നും അനുവദിച്ചു കിട്ടുന്ന മുറയ്ക്ക് യഥാസമയം അനുവദിച്ചു നൽകുന്നതുമാണ്. ഏതെങ്കിലും തരത്തിലുള്ള അപാകതകൾ കാണുന്ന പക്ഷം ക്വട്ടേഷൻ/ക്വട്ടേഷനുകൾ നിരസിക്കപ്പെടുന്നതായിക്കും.

date