Post Category
തണ്ണീർമുക്കം ബണ്ട്; ജലമൊഴുക്ക് കൃത്യമായി ക്രമീകരിച്ചതായി ജില്ല കളക്ടർ
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ 26 ഷട്ടറുകൾ നിലവിൽ തുറന്നു നിലയിലാണ്. ജലമൊഴുക്ക് കൃത്യമായി നിരീക്ഷിച്ച് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ല കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. പാടശേഖരങ്ങളിലെ കൊയ്ത്ത് പൂർത്തിയാകുന്ന മുറയ്ക്ക് അധികം വൈകാതെ മറ്റു ഷട്ടറുകൾ കൂടി തുറക്കും. ജലനിരപ്പ്, ഉപ്പുവെള്ളത്തിന്റെ സ്വഭാവം എന്നിവ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും ജില്ല കളക്ടർ അറിയിച്ചു.
date
- Log in to post comments