Skip to main content

പോസ്റ്റൽ ബാലറ്റ്: ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അവസരം

ആലപ്പുഴ: ആലപ്പുഴ  മണ്ഡലത്തില്‍ പോളിംഗ് ‍ഡ്യൂട്ടിയുള്ള  മണ്ഡലത്തിന് പുറത്ത് വോട്ടുള്ള ഫാറം 12 ല്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ച് ബന്ധപ്പെട്ട ഉപ വരണാധികാരികള്‍ ബാലറ്റ് പേപ്പര്‍ അംഗീകരിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വോട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വോട്ടര്‍ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തി വോട്ടു ചെയ്യാം.  അരൂര്‍ നിയമസഭ മണ്ഡലത്തില്‍ ഗവ. ബോയ്‌സ് എച്ച്. എസ്. എസ്., ചേര്‍ത്തലയില്‍ ഗവ. ഗേള്‍സ് എച്ച്.എസ്.എസ്, ആലപ്പുഴ എസ്.ഡി.വി സ്‌കൂള്‍, അമ്പലപ്പുഴ ഗവ.ഗേള്‍സ് എച്ച്. എസ്. എസ്, ഹരിപ്പാട് ബദനി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കായംകുളം ബദനി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് സ്‌കൂള്‍, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് എന്നിങ്ങനെയാണ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ക്രമീകരിച്ചിട്ടുള്ളതും ഈ സെന്ററുകളില്‍ ഏപ്രില്‍ 18 വരെ വോട്ട് ചെയ്യാവുന്നതും തുടര്‍ന്ന്  ഏപ്രില്‍ 23, 24, 25 തീയതികളില്‍ അതാത് വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍ ക്രമീകരിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററുകളില്‍  വോട്ടു ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതുമാണ്.  ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വോട്ടു ചെയ്യുന്നതിനായി അപേക്ഷ ഏപ്രില്‍ 18 നകം ബന്ധപ്പെട്ട ഉപ വരണാധികാരികള്‍ക്ക് നല്‍കിയിരിക്കേണ്ടതാണ്. 

ലോക്സഭാമണ്ഡലത്തില്‍ വോട്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമുള്ള ജീവനക്കാര്‍ക്ക് ഫോം 12 എ-യില്‍ ഏപ്രില്‍ 21 വരെ ഇലക്ഷന്‍ ‍‍ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനായി (ഇ.ഡി.സി.) അപേക്ഷിക്കാം. അവര്‍ക്ക് പോളിംഗ് ദിവസം ഡ്യൂട്ടിയുള്ള പോളിംഗ് സ്റ്റേഷനില്‍ വോട്ടുചെയ്യാം.

date