Skip to main content

പോസ്റ്റല്‍ വോട്ട്; അപേക്ഷ ഇന്ന് കൂടി (ഏപ്രില്‍ 19) 

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് അപേക്ഷ നല്‍കുന്നതിനുള്ള അവസരം ഇന്ന് (ഏപ്രില്‍ 19) അവസാനിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ അതത് നിയമസഭാ മണ്ഡലത്തിലെ പരിശീലന കേന്ദ്രങ്ങളില്‍ തയ്യാറാക്കിയ ഫെസിലിറ്റേഷന്‍ സെന്ററിലും സഹവരണാധികാരിയുടെ ഓഫീസിലും അപേക്ഷ സമര്‍പ്പിക്കാം. സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തിന് പുറത്ത് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരാണ് ഫോം 12 ല്‍ അപേക്ഷിക്കേണ്ടത്. പോസ്റ്റിങ് ഓര്‍ഡര്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന് ഏപ്രില്‍ 22 വരെ അപേക്ഷിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. 

അപേക്ഷ സമര്‍പ്പിക്കേണ്ട കേന്ദ്രങ്ങള്‍

നിയമസഭാ മണ്ഡലം, കേന്ദ്രം എന്നിവ യഥാക്രമം:

ചേലക്കര- ചെറുത്തുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

കുന്നംകുളം- കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സി എം ഐ സ്‌കൂള്‍ 

ഗുരുവായൂര്‍- ചാവക്കാട് എം ആര്‍ ആര്‍ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

മണലൂര്‍- ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 

വടക്കാഞ്ചേരി- തൃശൂര്‍ ടൗണ്‍ ഹാള്‍ 

ഒല്ലൂര്‍- തൃശൂര്‍ സെന്റ് മേരീസ് കോളജ്

തൃശൂര്‍- തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് 

നാട്ടിക- തൃശൂര്‍ സെന്റ് തോമസ് കോളജ്

കൈപ്പമംഗലം- കൊടുങ്ങല്ലൂര്‍ എംഇഎസ് അസ്മാബി കോളജ് 

ഇരിഞ്ഞാലക്കുട- ക്രൈസ്റ്റ് കോളജ് 

പുതുക്കാട്- ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളജ്

ചാലക്കുടി- ചാലക്കുടി സേക്രഡ് ഹാര്‍ട്ട് വുമണ്‍സ് കോളജ് 

കൊടുങ്ങല്ലൂര്‍- കൊടുങ്ങല്ലൂര്‍ കെ കെ ടി എം ഗവ. കോളജ്

date