Skip to main content

കഥകളി പഠനം; അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ പി.എസ്.സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, കഥകളി ചുട്ടി /കോപ്പുപണി എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസ് വിജയമാണ് ഡിപ്ലോമ കോഴ്സ യോഗ്യത. ഉയര്‍ന്ന പ്രായപരിധി 18 വയസ്. അംഗീക്യത സ്ഥാപനങ്ങളില്‍ നിന്നും ഈ വിഷയങ്ങളില്‍ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് പി.ജി കോഴ്‌സിന് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 1500 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. കഥകളി വേഷം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനും അര്‍ഹതയുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യവും നല്‍കും. താല്‍പര്യമുളളവര്‍ രക്ഷിതാവിന്റെ സമ്മതപത്രവും ഫോണ്‍നമ്പറുമടങ്ങുന്ന അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കി സ്വന്തം മേല്‍വിലാസം എഴുതിയ അഞ്ച് രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം ഏപ്രില്‍ 30 ന് മുന്‍പ് സെക്രട്ടറി, ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട- 680121 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0480 2822031.

date