Skip to main content

സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കില്‍ നിയമ സഹായ ക്ലിനിക് പുനരാരംഭിച്ചു 

കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കില്‍ സൗജന്യ നിയമ സഹായ ക്ലിനിക് പുനരാരംഭിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി /സബ് ജഡ്ജ് സരിത രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണവും പുനരധിവാസം നല്‍കുന്നതിനുമായി ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്. എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെ സ്‌നേഹിതയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ നിയമ സഹായം ലഭിക്കും. 

കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് സി നിര്‍മല്‍ അധ്യക്ഷനായി. അഡ്വ. റീന ജോണ്‍, ജില്ലാ താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി, സ്‌നേഹിത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത നാലു കേസുകള്‍ക്ക് അഡ്വ. റീന ജോണ്‍ നിയമസഹായം നല്‍കി. വിശദ വിവരങ്ങള്‍ക്ക് 1800 4252573 എന്ന നമ്പറില്‍ ബന്ധപ്പെടുക.

date