Skip to main content

കേരള സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം : വാർഷിക ദിനാചരണം എറണാകുളം ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ കേരള സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ മുപ്പത്തിമൂന്നാം വാർഷിക ദിനാചരണം നടത്തി. രാവിലെ 11ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ നടന്

X

എറണാകുളം ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ കേരള സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ മുപ്പത്തിമൂന്നാം വാർഷിക ദിനാചരണം നടത്തി. രാവിലെ 11ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോയുടെ നേതൃത്വത്തിൽ സാക്ഷരതാ മിഷന്റെ ഏഴാം തരവും, പത്താംതരവും പാസായി ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന മുതിർന്ന പഠിതാവും, നാടൻ പാട്ട് പരിശീലകനുമായ ടി.ടി. തമ്പിയെ ആദരിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ മോണിറ്ററിംഗ് ചുമതല ഉള്ള ജില്ലാ കോ-ഓഡിനേറ്റർ ഡോ. വിവി മാത്യു, ജില്ലാ സാക്ഷരതാമിഷൻ കോ-ഓഡിനേറ്റർ വി.വി.ശ്യാംലാൽ അസി. കോ-ഓഡിനേറ്റർ കെ.എം. സുബൈദ, ഓഫീസ് അസിസ്റ്റന്റ് ബോബി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

date