Skip to main content

ഫിനാൻഷ്യൽ മാനേജ്‌മെന്റ് വർക്ക്ഷോപ്പ്

 

സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ഡവലപ്‌മെൻ്റ് (KIED), മൂന്ന് ദിവസത്തെ 'ഫിനാൻഷ്യൽ മാനേജ്‌മെൻ്റ്' വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 23 മുതൽ 25 വരെ കളമശ്ശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകർ / എക്സിക്യൂട്ടീവ്‌സ് എന്നിവർക്ക്  പങ്കെടുക്കാം. ലീഗൽ ആൻഡ് സ്‌റ്റാറ്റ്യൂട്ടറി കംപ്ലൈയൻസ്, അക്കൗണ്ടിംഗിൻ്റെ അടിസ്ഥാനകാര്യങ്ങൾ, കോസ്റ് ആൻഡ് മാനേജ്‌മന്റ് അക്കൗണ്ടിംഗ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2,950/- രൂപആണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ്‌ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ് ടി ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,200/- രൂപയാണ് ഫീസ്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ്  ഫീസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ ഏപ്രിൽ 21ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2532890/0484 2550322/ 9188922785

date