Skip to main content

ജില്ലാ സൈനികക്ഷേമ  ഓഫീസ് സമ്പർക്ക പരിപാടി

 

ഏപ്രിൽ 30- ന് രാവിലെ 11  മുതൽ ഉച്ചക്ക് ഒന്ന് വരെ എറണാകുളത്ത് കാക്കനാട് സൈനിക് റെസ്റ്റ് ഹൗസിൽ ദക്ഷിണ നാവിക കമാൻഡിന്റെ ആഭിമുഖ്യത്തിൽ നേവൽ വിധവകൾ / നാവിക സേനയിൽനിന്നും വിരമിച്ച വിമുക്ത ഭടന്മാർ എന്നിവർക്കായി സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലയിലെ എല്ലാ നാവികസേനാ വിധവകൾക്കും / വിമുക്തഭടന്മാർക്കും ഏറ്റവും പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അവബോധത്തിനും അവരുടെ പരാതികൾക്കും പെൻഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടു ത്താവുന്നതാണ്.

date