Skip to main content
എം.സി.എം.സി ഒരുക്കിയ ക്രമീകരണങ്ങള്‍ വിലയിരുത്തി.

ലോക്സഭാ തെരഞ്ഞെടുപ്പ്: നിരീക്ഷകര്‍ എം.സി.എം.സി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

 

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി സെല്‍  തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ സന്ദര്‍ശിച്ചു. പത്ര-ദൃശ്യ-ശ്രവ്യ-ഇലക്ട്രോണിക്-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പരസ്യങ്ങളും വാര്‍ത്തകളും നിരീക്ഷിക്കുന്നതിന് എം.സി.എം.സി ഒരുക്കിയ ക്രമീകരണങ്ങള്‍ വിലയിരുത്തി. സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, എന്നിവര്‍ അഡ്മിന്‍ ആയിട്ടുള്ള ഫെയ്സ്ബുക്ക്, വാട്ട്സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയുടെ നിരീക്ഷണവും തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വീക്ഷിച്ചു. പെയ്ഡ് ന്യൂസുകള്‍ മീഡിയ മോണിറ്ററിങ് കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കുന്നതെങ്ങനെയാണെന്ന് ചോദിച്ചറിഞ്ഞ നിരീക്ഷകര്‍ 24 മണിക്കൂറും  ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമ നിരീക്ഷണ സെല്ലിനെ അഭിനന്ദിച്ചു. മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി 15 അംഗ ടീമാണ് സജീവമായി പ്രവര്‍ത്തിക്കുന്നതെന്ന് എം.സി.എം.സി നോഡല്‍ ഓഫീസര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവും എം.സി.എം.സി പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ജനറല്‍ ഒബ്സര്‍വര്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ, പോലീസ് ഒബ്‌സര്‍വര്‍  അശോക് കുമാര്‍ സിംഗ്, എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ കൈലാസ് പി ഗെയ്ക് വാദ്, മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി-വിജില്‍ കണ്ട്രോള്‍ റൂം, വെബ്കാസ്റ്റിങ് കണ്ട്രോള്‍ റൂം എന്നിവയും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.     

date