Post Category
പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം
ലോക്‍സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ പ്രിസൈഡിങ് ഓഫീസറായും ഒന്നാം പോളിങ് ഓഫീസറായും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഈ മാസം 9, 17, 18 തീയതികളില്‍ നടത്തിയ പരിശീലനങ്ങളില്‍ വിവിധ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നവര്‍ക്കായി പ്രത്യേകം പരിശീലന പരിപാടി സംഘടിപ്പിക്കും. ഏപ്രില്‍ 21ന് (ഞായറാഴ്ച) രാവിലെ 9.30ന് മലപ്പുറം പ്ലാനിങ് സെക്രട്ടറിയേറ്റ് ഹാളില്‍ വെച്ചാണ് പരിശീലനം. പരിശീലന പരിപാടിയില്‍ ഇതുവരെ പങ്കെടുക്കാത്ത, പ്രിസൈഡിങ് ഓഫീസറായും ഒന്നാം പോളിങ് ഓഫീസറായും നിയോഗിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments