Skip to main content

ലോക്സഭാ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന്‍ 'സക്ഷം' മൊബൈല്‍ ആപ്പ്

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ ആവിഷ്കരിച്ച 'സക്ഷം' മൊബൈല്‍ ആപ്പിലൂടെ വോട്ടെടുപ്പ് ദിനത്തില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
വോട്ടെടുപ്പ് ദിവസം വീല്‍ചെയർ,  ഭിന്നശേഷിക്കാരെ പോളിംഗ് ബൂത്തിലേക്കും തിരിച്ചും എത്തിക്കുന്നതിനായി വാഹന സൗകര്യം എന്നിവ ആപ്പ് വഴി ലഭ്യമാകും. ആവശ്യമുള്ളവര്‍ക്ക് ആപ്പ് മുഖേന സേവനം ഉപയോഗപ്പെടുത്താം.

date