Skip to main content

പോസ്റ്റല്‍ വോട്ടിംഗ് 37.73 ശതമാനവും പൂര്‍ത്തിയായി : ജില്ലാ കലക്ടര്‍

കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ 85 വയസ് കഴിഞ്ഞവരുടെയും, ഭിന്നശേഷി വിഭാഗങ്ങളുടെയും പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് 37.73 ശതമാനം പൂര്‍ത്തിയായി എന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയ 'വീട്ടില്‍ വോട്ട്' അഥവാ പോസ്റ്റല്‍ ബാലറ്റ് വിനിയോഗം തുടരുകയാണ്.

ലോക്‌സഭാ മണ്ഡലത്തിലെ നിയോജകമണ്ഡലങ്ങളില്‍ 41.75% പുരോഗതി കൊല്ലം അസംബ്ലി മണ്ഡലത്തിലാണ്. 85 വയസ് കഴിഞ്ഞവരില്‍ പോസ്റ്റല്‍ ബാലറ്റ് അനുമതിയുള്ള 5308 വോട്ടര്‍മാരില്‍ 1959 (36.91%) പേര്‍ ഇതുവരെ വോട്ടവകാശം വിനിയോഗിച്ചു. ഭിന്നശേഷിക്കാരില്‍ അനുമതി നല്‍കിയ 2256 പേരില്‍ 895 (39.67%) പേരും വോട്ടുചെയ്തു. വരുംദിവസങ്ങളില്‍ ലോക്‌സഭാ മണ്ഡലപരിധിയിലുള്ള 85 വയസു കഴിഞ്ഞവരില്‍ ശേഷിക്കുന്ന 3349 പേര്‍ക്കും ഭിന്നശേഷിക്കാരിലെ 1361 പേര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ലഭ്യമാക്കുകയാണ്.

ജില്ലയിലെ 11 അസംബ്ലി നിയോജക മണ്ഡലങ്ങളിലായി ആകെ 85 വയസ്സ് കഴിഞ്ഞ 3868 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 1514 വോട്ടര്‍മാരും പോസ്റ്റല്‍ ബാലറ്റ് മുഖാന്തിരം സമ്മതിദാന അവകാശം രേഖപ്പെടുത്തി. 85 വയസ്സ് കഴിഞ്ഞ 10151 പേരും ഭിന്നശേഷി വിഭാഗത്തില്‍ 3683 പേരുമാണ് ജില്ലയില്‍ അനുമതി നേടിയിട്ടുള്ളത്.

ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയ ആബ്‌സസെന്റി വോട്ടര്‍മാരുടെ കണക്ക് ( 85 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷി വിഭാഗം എന്ന ക്രമത്തില്‍ )

ചവറ - 312,120

പുനലൂര്‍ - 365,159

ചടയമംഗലം - 446,196

കുണ്ടറ - 214,129

കൊല്ലം -196,105

ഇരവിപുരം - 137,79

ചാത്തന്നൂര്‍ - 289,107

കരുനാഗപ്പള്ളി -364,136

കുന്നത്തൂര്‍ - 546,239

കൊട്ടാരക്കര - 439,108

പത്തനാപുരം - 560,136

 

date