Skip to main content
സ്വീറ്റി പ്രചാരണ വീഡിയോ പ്രകാശനം

ലോക്സഭ തെരഞ്ഞെടുപ്പ്: വീഡിയോ പ്രകാശനം ചെയ്തു

 

 വോട്ടവകാശത്തെ കുറിച്ച് പൊതുജനങ്ങളില്‍  അവബോധം സൃഷ്ടിക്കുന്നതിന് സ്വീപിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ സ്വീറ്റി പ്രചാരണ വീഡിയോ പ്രകാശനം ചെയ്തു. ഇലക്ഷന്‍ മസ്‌ക്കോട്ടായി തെരഞ്ഞെടുത്ത സ്വീറ്റിയിലൂടെ തെരഞ്ഞെടുപ്പ് ബോധവത്ക്കരണമാണ് ലക്ഷ്യമിടുന്നത്. കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി പൊതുജനങ്ങളില്‍ വോട്ടവകാശ വിനിയോഗത്തിന്റെ അവബോധവുമായാണ് സ്വീറ്റിയെന്ന വയനാടന്‍ തുമ്പിയെ ഇലക്ഷന്‍ മസ്‌ക്കോട്ടായി തെരഞ്ഞെടുത്തത്. സ്പ്രെഡിങ്ങ് വയനാട്സ് ഇലക്ഷന്‍ എന്തുസിയാസം ത്രു എപിതെമിസ് വയനാടന്‍സിസ് എന്നതാണ് സ്വീപ് വയനാടിന്റെ സ്വീറ്റിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി  ടി. നാരായണന്‍ വീഡിയോ  പ്രകാശനം ചെയ്തു. വനം വകുപ്പ് അഡീഷണൽ ഡെപ്യൂട്ടി കൺസർവേറ്റർ സൂരജ് ബെൻ, എ.ഡി.എം കെ. ദേവകി, ഇ.ഡി.സി എന്‍.എം മെഹ്‌റലി, ഐ.ടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ എസ് നിവേദ്, ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.  https://youtu.be/C4uizUiBX44

 

date