Skip to main content

വോട്ടിംഗ് മെഷീനുകളുടെ സപ്ലിമെൻ്ററി റാൻഡമൈസേഷൻ ഇന്ന് (ഏപ്രിൽ 21)

2024 ലോക്സഭാ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി, കമ്മീഷനിംഗ് സമയത്ത് തകരാറിലായ വോട്ടിംഗ് മെഷീനുകൾക്ക് പകരം എ.ആർ.ഒ മാർക്ക് അനുവദിക്കുന്ന റിസർവ്വ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സപ്ലിമെന്ററി റാൻഡമൈസേഷൻ ജനറൽ ഒബ്സർവർമാരുടേയും സ്ഥാനാർത്ഥികൾ/ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഇന്ന് (21/04/2024) കളക്ട്രേററ് വീഡിയോ കോൺഫറൻസ് ഹാളിൽ നടക്കും. ഫസ്റ്റ് സപ്ലിമെൻ്ററി റാൻഡമൈസേഷൻ രാവിലെ 10.00 മണിയ്ക്കും, തുടർന്ന് ഉച്ചയ്ക്ക് 12.00 മണിയ്ക്ക് സെക്കൻ്റ് സപ്ലിമെൻ്ററി റാൻഡമൈസേഷൻ നടത്തും. തിരുവനന്തപുരം, ആറ്റിങ്ങൽ പാർലമെന്റ് നിയോജക മണ്ഡലങ്ങളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ റാൻഡമൈസേഷനും കമ്മീഷനിംഗും നേരത്തെ പൂർത്തിയായിരുന്നു.  സപ്ലിമെൻ്ററി റാൻഡമൈസേഷൻ പൂർത്തിയാക്കി നിയോജക മണ്ഡലാടിസ്ഥാനത്തിൽ അസിസ്റ്റന്റ് റിട്ടേിണിംഗ് ഓഫീസർമാർക്ക് നൽകുന്ന മെഷീനുകൾ അതാത് എ.ആർ.ഒ മാർ ഇ.വി.എം കമ്മീഷനിംഗ് ചെയ്ത കേന്ദ്രങ്ങളിൽ ഇന്ന് (21.04.2024) 2.30 മുതൽ കമ്മീഷനിംഗ് ആരംഭിച്ച് ഇന്ന് തന്നെ പൂർത്തിയാക്കും. ശേഷം അതാത് നിയോജക മണ്ഡലങ്ങളുടെ റിസർവ്വ് സ്ട്രോംഗ് റൂമിൽ സൂക്ഷിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

date