Skip to main content

പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ ഫോട്ടോ അപ്‍ലോഡ് ചെയ്യണം

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ അവരവരുടെ ഫോട്ടോ, ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ എന്നിവ ഓർഡർ സോഫ്റ്റ്‍വെയറിൽ ഇന്ന് (ഏപ്രില്‍ 21) വൈകുന്നേരം അഞ്ച് മണിക്കകം അപ്‍ലോഡ് ചെയ്യേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. അപ്‍ലോഡ് ചെയ്യാന്‍ സാധിക്കാതെ വരുന്ന ഉദ്യോഗസ്ഥർ ഏപ്രില്‍ 25 ന് വിതരണ കേന്ദ്രങ്ങളിൽ ഹാജരാകുമ്പോൾ അവരവരുടെ പാസ്പോർട്ട് സൈസിൽ ഉള്ള ഫോട്ടോ കൊണ്ടു വരേണ്ടതാണെന്നും വിതരണ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന തിരിച്ചറിയൽ കാർഡിൽ പതിച്ച് ഉപയോഗിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

date