Skip to main content

ഗതാഗത നിയന്ത്രണം

പൂക്കോട്ടുംപാടം- മൈലാടി പാലം റോഡില്‍ നരിപൊയില്‍ മുതല്‍ കൂറ്റമ്പാറ വരെയുള്ള ഭാഗത്തും അഞ്ചാം മൈല്‍, മുക്കട്ട ജങ്ഷന്‍ എന്നിവിടങ്ങളിലും ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 22) മുതല്‍ ബുധനാഴ്ച (ഏപ്രില്‍ 24) രാത്രി ഒമ്പതു മണി വരെ ഇതു വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെ.ആര്‍.എഫ്.ബി- പി.എം.യു എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നിലമ്പൂര്‍ നിന്ന് കാളികാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മുക്കട്ട- കരുളായി വഴി തിരിഞ്ഞ് പൂക്കോട്ടുംപാടം എത്തിയും കാളികാവ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പൂക്കോട്ടുംപാടത്തു നിന്നും തിരിഞ്ഞു കരുളായി വഴി നിലമ്പൂര്‍ എത്തിയും പോകണം.

date