Skip to main content

പെരുമാറ്റച്ചട്ട ലംഘനം; ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് നീക്കിയത് 6.90 ലക്ഷം പ്രചാരണ സാമഗ്രികള്‍ 

ലോക്സഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു/ സ്വകാര്യ ഇടങ്ങളില്‍ നിന്നായി 690521 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുസ്ഥലങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍, കൊടിത്തോരണങ്ങള്‍, ബാനറുകള്‍, ഫ്ളക്സ് ബോര്‍ഡ്, അലങ്കാര റിബ്ബണുകള്‍, ചുവരെഴുത്തുകള്‍ എന്നിവയാണ് നീക്കിയത്. 

ഇതുവരെ പൊതുസ്ഥലങ്ങളിലെ 2444 ചുവരെഴുത്തുകള്‍, 567648 പോസ്റ്ററുകള്‍, 24713 ബാനര്‍, 93193 കൊടികളും തോരണങ്ങളും ഉള്‍പ്പെടെ 687998 സാമഗ്രികളാണ് നീക്കിയത്. സ്വകാര്യ വ്യക്തികളുടെ ഇടങ്ങളിലെ 33 ചുവരെഴുത്തുകള്‍, 2113 പോസ്റ്ററുകള്‍, 39 ബാനര്‍, 338 കൊടികളും തോരണങ്ങളും ഉള്‍പ്പെടെ 2523 എണ്ണം നീക്കം ചെയ്തു. ഏപ്രില്‍ 21ന് മാത്രം പൊതുയിടങ്ങളില്‍ നിന്നും 19 ചുവരെഴുത്തുകള്‍, 16417 പോസ്റ്റര്‍, 379 ബാനറുകള്‍, 1825 മറ്റു പ്രചാരണ വസ്തുക്കള്‍ ഉള്‍പ്പെടെ 18640 സാമഗ്രികള്‍ നീക്കി.

date