Skip to main content

സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

* 17 സ്ഥാപനങ്ങൾക്ക് നോട്ടീസ്

അവധിക്കാലത്ത് തിരക്ക് വർധിച്ചതോടെ വിനോദ സഞ്ചാരികൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തി. ആദ്യഘട്ടത്തിൽ മൂന്നാർചിന്നക്കനാൽമാങ്കുളം പ്രദേശങ്ങളിലെ റിസോർട്ടുകളിലും ഭക്ഷണ വിൽപന കേന്ദ്രങ്ങളിലുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടന്നത്. മൂന്ന് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 102 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. നിയമ ലംഘനം കണ്ടെത്തിയ 17 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒരാഴ്ചക്കുള്ളിൽ ഈ സ്ഥാപനങ്ങളിൽ വീണ്ടും പരിശോധന നടത്തും. നിയമ ലംഘനം ആവർത്തിച്ചാൽ കർശന നിയമ നടപടികൾ സ്വീകരിക്കും. വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്ന വയനാട്വാഗമൺഅതിരപ്പിള്ളി ഉൾപ്പടെയുള്ള പ്രദേശങ്ങളിലും പരിശോധന നടത്തും.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ അജി. എസ്എഫ്.എസ്.ഒ.മാരായ ജോസഫ് കുര്യാക്കോസ്സ്നേഹ വിജയൻആൻമേരി ജോൺസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പി.എൻ.എക്‌സ്. 1480/2024 

date