Skip to main content

അവശ്യസർവീസ് വോട്ടെടുപ്പ്; 307 പേർ വോട്ട് ചെയ്തു

കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തിൽ അവശ്യസർവീസിലെ തപാൽ ബാലറ്റ് വോട്ടെടുപ്പിൽ മൂന്നു ദിവസങ്ങളിലായി 307 പേർ വോട്ടു ചെയ്തു. തിങ്കളാഴ്ച  122 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. കോട്ടയം ബസേലിയസ് കോളജിലെ പോസ്റ്റൽ വോട്ടിംഗ് സെന്ററിലാണ് അവശ്യസർവീസുകാർക്കുള്ള തപാൽ വോട്ടിങ് കേന്ദ്രം ഒരുക്കിയിരുന്നത്.  സംസ്ഥാനത്ത് പൊലീസ്, അഗ്‌നിരക്ഷാസേന, ജയിൽ, എക്സൈസ്, മിൽമ, ഇലക്ട്രിസിറ്റി, ജലഅതോറിറ്റി, കെ.എസ്.ആർ.ടി.സി., ട്രഷറി, ആരോഗ്യ സർവീസസ്, വനം, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എൽ, റെയിൽവേ, പോസ്റ്റ് ആൻഡ് ടെലഗ്രാഫ്, മാധ്യമപ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നിവയെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അവശ്യസർവീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
 

date