Skip to main content

ലോക്‌സഭ തിരഞ്ഞെടുപ്പ്:  പൊതുസ്ഥലങ്ങളിലെ 33,135 അനധികൃത പ്രചാരണ ബോര്‍ഡുകള്‍ നീക്കി

ആലപ്പുഴ: ലോക് സഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച 33,135 അനധികൃത  തിരഞ്ഞെടുപ്പു പ്രചാരണബോര്‍ഡുകളും പോസ്റ്ററുകളും ചുവരെഴുത്തുകളും മാതൃക പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫ്ലൈയിങ് സ്ക്വാഡുകൾ നീക്കം ചെയ്തു. സര്‍ക്കാര്‍ കെട്ടിടങ്ങളിലും പൊതുമേഖലാസ്ഥാപനങ്ങളുടെ അധീനതയിലുള്ള ഭാഗങ്ങളിലും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം രാഷ്ട്രീയ പോസ്റ്ററുകളും പ്രചാരണ സാമഗ്രികളും പതിക്കുന്നത് വിലക്കിയിട്ടുണ്ട്. സ്വുകാര്യ വ്യക്തിയുടെ ഭൂമിയിലും അനുവാദമില്ലാതെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളോ എഴുത്തുകളോ പതിക്കുന്നത് വിലക്കിയിട്ടുള്ളതാണ്.

date