Skip to main content

സി-വിജില്‍ ആപ്പ് വഴി പരിഹരിച്ചത് 8662 പരാതികള്‍

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ, മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ സി- വിജില്‍ ആപ്പ് വഴി ഇന്നലെ (22) വരെ ലഭിച്ചത് 8931 പരാതികളാണ്. ഇതില്‍ 8662 പരാതികളും തീർപ്പാക്കി. വിവിധ കാരണങ്ങളെ തുടർന്ന് 239 പരാതികൾ ഒഴിവാക്കി. 30 പരാതികൾ പരിശോധനയിലാണ്. 7960 പരാതികള്‍ തീര്‍പ്പാക്കിയത് 100 മിനിറ്റിനുള്ളിലാണ്. സ്ഥാനാര്‍ത്ഥികളുടെ ചുവരെഴുത്തുകളും പോസ്റ്ററുകളും അനധികൃതമായി പതിപ്പിച്ചിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പ് വഴി പരാതി രേഖപ്പെടുത്താം. ലഭിച്ച പരാതി 100 മിനിറ്റിനുള്ളില്‍ തീര്‍പ്പാക്കും.ഇതിനായി എല്ലാ മണ്ഡലങ്ങളിലും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട് 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാണെന്ന് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നോഡല്‍ ഓഫീസര്‍ എം.പി.അനില്‍കുമാര്‍ അറിയിച്ചു.

date