Skip to main content

27 സര്‍വീസ് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെുത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഇതുവരെ 27 സര്‍വീസ് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി.  ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) സംവിധാനം വഴി 728 സർവീസ് വോട്ടർമാർക്കാണ് ഇ - ബാലറ്റ് അയച്ചിട്ടുള്ളത്. 657 പുരുഷന്മാരും 71 സ്ത്രീ സർവീസ് വോട്ടർമാരുമാണ് തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ഉള്ളത്. കൂടുതൽ വോട്ടർമാർ ഒല്ലൂർ മണ്ഡലത്തിലാണ്- 180 പേർ. കുറവ് മണലൂരിലും - 85 പേർ. ഗുരുവായൂർ- 46, തൃശൂർ- 88, നാട്ടിക- 90, ഇരിഞ്ഞാലക്കുട - 88, പുതുക്കാട്- 151 എന്നിങ്ങനെയാണ് സർവീസ് വോട്ടർമാരുടെ കണക്ക്.

സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് സർവീസ് വോട്ട് ചെയ്യാനാവുക. സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി ലഭിക്കുന്ന ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് വോട്ട് ചെയ്ത ശേഷം തപാല്‍ വഴി വരണാധികാരിക്ക് തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ക്യു.ആർ. കോഡ് സംവിധാനം ഉപയോഗിച്ചാണ് വോട്ടെണ്ണൽ സമയത്ത് ഈ പോസ്റ്റൽ ബാലറ്റിന്റെ സാധുത പരിശോധിക്കുക.

date