Skip to main content

പരസ്യ പ്രചാരണം ബുധനാഴ്ച വൈകീട്ട് ആറിന് അവസാനിക്കും

 

ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം ബുധനാഴ്ച (ഏപ്രിൽ 24) വൈകീട്ട് ആറിന് അവസാനിക്കും. അതിനു ശേഷം പൊതു യോഗങ്ങൾ, പ്രകടനങ്ങൾ എന്നിവ നടത്താൻ പാടില്ല. 

വ്യാഴാഴ്ച നിശബ്ദ പ്രചാരണമാണ്.  ഏപ്രിൽ 26 വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് ഫല പ്രഖ്യാപനം.

തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന 48 മണിക്കൂറിൽ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി നിരോധിച്ചിട്ടുണ്ട്.

date