Skip to main content

തീയതി നീട്ടി

        അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂർവം പദ്ധതിയുടെ 2023-24 അധ്യയന വർഷത്തെ അപേക്ഷ വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി അപ്ലോഡ് ചെയ്യുന്നതിനായി ഏപ്രിൽ 29, 30 തീയതികളിൽ വെബ്സൈറ്റ് ഓപ്പൺ ആക്കി നൽകും. ഇത് സംബന്ധിച്ച വിവരങ്ങൾ മിഷന്റെ വെബ്സൈറ്റ് ആയ http://kssm.ikm.in ൽ ലഭിക്കും.

പി.എൻ.എക്‌സ്. 1510/2024

date